നവസാങ്കേതികവിദ്യയെപ്പറ്റിയുള്ള ക്രിയാത്മകവിമർശനങ്ങൾ കണക്കിലെടുക്കേണ്ടതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പഠനഗ്രന്ഥം. ജനപക്ഷത്തുനിന്നുള്ള യഥാർത്ഥവിമർശനങ്ങളും പ്രയോഗികതലത്തിൽനിന്നുള്ള അനുഭവങ്ങളുമെല്ലാം നിരന്തരം അപഗ്രഥിക്കപ്പെടുമ്പോഴാണ് നവീനസാങ്കേതികവിദ്യ പൊതുസമൂഹത്തിന് പ്രാപ്യമാക്കാനും മാനവസമൂഹത്തിന്റെ വിശാലതാൽപര്യങ്ങൾക്ക് അനുയോജ്യമാക്കാനും കഴിയുകയുള്ളു. ഈ സന്ദർഭത്തിലാണ് ‘പ്രതീതിയും യാഥാർത്ഥ്യവും’ എന്ന പുസ്തകം പ്രസക്തമാകുന്നത്. ഓരോരോ ശാസ്ത്രനേട്ടവും ദരിദ്ര-ധനിക അന്തരത്തെ ത്വരിതപ്പെടുത്തുന്ന ലോകസാഹചര്യത്തിൽ നിശ്ചയമായും ഈ പുസ്തകം മലയാളിയുടെ വൈജ്ഞാനികാന്വേഷണങ്ങൾക്ക് രാസത്വരകമാണ്.
നവസാങ്കേതികവിദ്യയുടെ രാഷ്ട്രീയവായനകൾ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, 2025
Buy from Publisher






