Sub title

മാർക്സിന്റെ പഠനക്കുറിപ്പുകളുടെ സമാഹാരമായ ഗ്രുൻഡ്രിസ്സെയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യഗ്രന്ഥം

Publisher

ചിന്ത പബ്ലിഷേഴ്സ്, 2024

Buy from

Buy from Publisher

Buy from

Buy from Amazon

Buy from

Buy from Flipkart

ഗ്രുൻഡ്രിസ്സെയുടെ ആശയപ്രപഞ്ചം

മാർക്സിന്റെ പഠനക്കുറിപ്പുകളുടെ സമാഹാരമാണ് ഗ്രുൻഡ്രിസ്സെ. ആധുനികലോകം കണ്ട ഏറ്റവും ധിഷണാശാലിയായ സാമൂഹികശാസ്ത്രജ്ഞന്റെ ഗഹനമായ ചിന്തയിലേക്കുള്ള വഴികളാണ് ഗ്രുൻഡ്രിസ്സെയിൽ കുറിച്ചിരിക്കുന്നത്. മാർക്സിയൻ ചിന്തകളെക്കുറിച്ചു ഗവേഷണം ചെയ്യുന്നവർ മാത്രം ഇതുവരെ കൈകാര്യം ചെയ്തുപോന്നിരുന്ന ഗ്രുൻഡ്രിസ്സെയിലെ ആശയങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും സമകാലിക യാഥാർത്ഥ്യങ്ങളുമായി ചേർത്തുവായിക്കുകയും ചെയ്യുന്ന മലയാളത്തിലെ ആദ്യഗ്രന്ഥം.

പ്രമേയപരവും പ്രതിപാദനപരവുമായ സങ്കീർണ്ണതയെയും അതാര്യതയെയും മറികടന്ന് ഗ്രുൻഡ്രിസ്സെയിലേക്ക് ചുവടൂന്നാണ് മലയാളവായനക്കാർക്കുള്ള മനോഹരമായ വഴികാട്ടിയാണ് ദീപക്കിന്റെ ഗ്രുൻഡ്രിസ്സെയുടെ ആശയപ്രപഞ്ചം എന്ന പുസ്തകം. പ്രത്യക്ഷമായി ഇത് ഗ്രുൻഡ്രിസ്സെയുടെ വിവർത്തനമോ വിശകലനമോ സംഗ്രഹമോ അല്ല. അതേസമയം ഈ മൂന്ന് സമീപനങ്ങളും ദീപക്കിന്റെ രചനയിൽ സംവാദാത്മകമായി ഇടകലരുന്നുണ്ട്. ലളിതവും സുതാര്യവുമായ ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണെന്നതും ഈ ഗ്രന്ഥത്തിന്റെ പറയണക്ഷമത വർദ്ധിപ്പിക്കുന്ന ഘടകമാണ്.

സുനിൽ പി. ഇളയിടം, എഴുത്തുകാരൻ, പ്രഭാഷകൻ, കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രൊഫസ്സർ

ക്യാപ്പിറ്റലിൽ വ്യക്തതയോടെ ആധികാരികമായി ആശയങ്ങൾ ഉൾക്കൊള്ളിച്ചപ്പോൾ അതിലേക്കുനയിച്ച ഗവേഷണക്കുറിപ്പുകൾ ‘ഗ്രുൻഡ്രിസ്സെ’യിൽ നമുക്ക് കാണാം. മാർക്സിനേയും മാർക്സിന്റെ രീതിശാസ്ത്രത്തെയും ആഴത്തിൽ മനസ്സിലാക്കാൻ ഇതുപകരിക്കുന്നു. പണം, മൂലധനം, ചരക്ക്, വിപണി, മൂല്യം തുടങ്ങിയവയൊക്കെ എന്താണെന്ന് അന്വേഷണം ഇതിലാണ് യഥാർത്ഥത്തിൽ മാർക്സ് തുടങ്ങുന്നത്. മാർക്സിന്റെ രചനയിലെ ആശയങ്ങൾ വളരെ ലളിതമായി, പുതിയകാല അവസ്ഥകളോട് ചേർത്തുവെച്ചു വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ. ഗഹനമായ ആശയങ്ങളെ ചെറു ആശയങ്ങളായി വേർതിരിച്ചു ചെറിയ ചെറിയ അധ്യായങ്ങളായി നൽകിയിരിക്കുന്നു. തീർച്ചയായും പുതുകാല സാമൂഹികപ്രഹേളികളെ ആഴത്തിൽ മനസ്സിലാക്കാൻ ഈ കൃതി സഹായിക്കും

എൻ ഇ സുധീർ, എഴുത്തുകാരൻ

മലയാളത്തിൽ മാർക്സിസ്റ്റ് രചനകൾ ധാരാളമായി ഉണ്ടെങ്കിലും പ്രമുഖ മാർക്സിസ്റ്റ് ക്ലാസ്സിക്കുകളുടെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും കാര്യമായി ഉണ്ടായിട്ടില്ല. പലതും വിവർത്തനം ചെയ്യപ്പെട്ടിട്ടുമില്ല. ചില പ്രധാനകൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും വളരെ സമ്പന്നമായ മാർക്സിയൻ പഠനങ്ങൾ കേരളത്തിൽ ഇനിയും വരേണ്ടതായിട്ടുണ്ട്. ഈ ദിശയിലേക്കുള്ള ശ്രദ്ധേയമായ സംഭാവനയാണ് ദീപക്കിന്റെ ഗ്രുൻഡ്രിസ്സെയുടെ ആശയപ്രപഞ്ചം എന്ന ഗ്രന്ഥം

കെ എൻ ഗണേഷ്, ചരിത്രകാരൻ, എഴുത്തുകാരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രൊഫെസ്സർ

Related Posts